അന്ധകാരത്തോട്, പെരുംചില്ലത്തോട് നവീകരണത്തിനായി അമൃത് പദ്ധതി 97 ലക്ഷം രൂപ പദ്ധതി ചെലവ്


1 min read
Read later
Print
Share

വൈക്കം : അന്ധകാരത്തോട്, പെരുംചില്ലത്തോട് എന്നിവയുടെ നവീകരണത്തിനായി 97.37 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാനൊരുങ്ങി വൈക്കം നഗരസഭ. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. അന്ധകാരത്തോടിന്റെ നവീകരണത്തിന് 71.75 ലക്ഷം രൂപയും പെരുംചില്ലത്തോടിന് 25.62 ലക്ഷം രൂപയുമാണ് ചെലവിടുന്നത്.

അന്ധകാരത്തോടിലെ മാലിന്യപ്രശ്‌നം വൈക്കം നഗരവാസികൾക്ക് എക്കാലവും തലവേദനയാണ്. അന്ധകാരത്തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നതിനായി നഗരസഭ വർഷാവർഷം പദ്ധതികൾ നടപ്പാക്കാറുണ്ടെങ്കിലും റോഡ് ഇടിച്ചിലും, തിട്ട ഇടിച്ചിലുംമൂലം തോടിന്റെ ആഴംകൂട്ടൽ നടപടികൾ ഫലവത്താകാറില്ല. നവീകരണത്തിനുപിന്നാലെ അന്ധകാരത്തോട്ടിലും പെരുംചില്ലത്തോട്ടിലും വീണ്ടും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് വൈക്കം നഗരസഭാധ്യക്ഷ രാധികാ ശ്യാം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..