എം.സി. റോഡിൽ പുതുവേലി ജനകീയഹോട്ടലിന് സമീപം നടത്തിയിരിക്കുന്ന മിനുസമേറിയ ഫോഗ് സീലിങ് ടാറിങ്ങും ബുധനാഴ്ച വൈകീട്ട് ലോറി വട്ടം കറങ്ങി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടവും
പുതുവേലി : അറ്റകുറ്റപ്പണികളുടെ ഭാഗമായി എം.സി. റോഡിൽ നടത്തിയ ടാറിങ് അപകടം വിതയ്ക്കുന്നു. ഫോഗ് സീലിങ് രീതിയിൽ നടത്തിയ ടാറിടലിലെ മിനുസമേറിയ പ്രതലത്തിൽ തെന്നിയാണ് അപകടം ഏറെയും. ഔട്‌പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി.) പ്രകാരം ഏഴ് വർഷത്തേക്ക് കരാറുകാർ ഏറ്റെടുത്തതോടെയാണ് എം.സി. റോഡിൽ നിരന്തര അറ്റകുറ്റപ്പണികൾ തീർക്കുന്നത്.
മോനിപ്പള്ളിമുതൽ പുതുവേലി ചോരക്കുഴി പാലംവരെയുള്ള ഭാഗങ്ങളിലാണ് ഫോഗ് സീലിങ് ചെയ്തിരിക്കുന്നത്. പുതുവേലി ജനകീയ ഹോട്ടലിന് മുന്നിലാണ് അപകടത്തിൽ ഏറെയും. ബുധനാഴ്ച കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇവിടെ വട്ടംതിരിഞ്ഞ് ജനകീയ ഹോട്ടിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. പഞ്ചായത്ത് ജീവനക്കാരന്റെ വാഹനത്തിലും ലോറി ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
പൊതുമരാമത്ത് വകുപ്പിന്റെ ഈ രീതിയിലുള്ള ടാറിങ് അപകടം വരുത്തുന്നതായി കാണിച്ച് ഇലയ്ക്കാട് രണ്ടാനിത്തടത്തിൽ രാജേഷ് കുര്യനാട് വകുപ്പ്മന്ത്രിക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ കാരേജ് വേയിൽ ഉണ്ടായ വിള്ളലുകൾ പരിഹരിക്കന്നതിനാണ് ഫോഗ് സീലിങ് ചെയ്തത്. ഇവിടെ പരിശോധന നടത്തിയതിൽ അപകടങ്ങൾ ഇല്ല. മഴയുള്ളപ്പോൾ പരിശോധിച്ച് പരിഹാരം കാണാം എന്നായിരുന്നു കോട്ടയം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ മറുപടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..