ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ


1 min read
Read later
Print
Share

അരമണിക്കൂറോളം ഒ.പി. തടസ്സപ്പെട്ടു

വൈക്കം : ഇടയാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ കൈയേറ്റംചെയ്തയാൾ അറസ്റ്റിൽ. വെച്ചൂർ പനമഠം കോളനി ഭാഗത്ത്‌ നികർത്തിൽ പുരുഷോത്തമനെ(ഉദയൻ-42)യാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.

ഡോ. കെ.ബി.ഷാഹുലിനെയാണ് കൈയേറ്റംചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പൂച്ച മാന്തിയതിനെത്തുടർന്ന്‌ പേവിഷബാധയ്ക്കുള്ള കുത്തിവെപ്പെടുക്കാനാണ് പുരുഷോത്തമൻ എത്തിയത്.

ഒ.പി. ടിക്കറ്റിൽ മരുന്നുവിവരം എഴുതാൻ സ്ഥലമില്ലാത്തതിനാൽ പുതിയ ടിക്കറ്റെടുക്കണമെന്ന് കൗണ്ടറിലിരുന്ന ആശ പ്രവർത്തകർ പറഞ്ഞു.

ടിക്കറ്റിന്റെ പണമായ അഞ്ചുരൂപ തരണമെന്ന് ആശ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും പുരുഷോത്തമൻ നൽകിയില്ല. ഈ തർക്കം പരിഹരിക്കാൻ ഡോ. ഷാഹുൽ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മറ്റൊരു രോഗിയെ പരിശോധിക്കാനായി ഡോ. ഷാഹുൽ മുറിക്ക് പുറത്തേക്കിറങ്ങി. അത് തടസ്സപ്പെടുത്തിയ പുരുഷോത്തമനോട്‌ ഒ.പി. ടിക്കറ്റ് കാണിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. ടിക്കറ്റിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ഡോ. ഷാഹുലിനെ ഇയാൾ കൈയേറ്റം ചെയ്യുകയായിരുന്നു.

സംഭവം വൈക്കം പോലീസ്‌സ്റ്റേഷനിൽ അറിയിച്ചു.

ഇതിനിടെ ഇയാൾക്ക് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങൾ മറ്റ് ഡോക്ടർമാർ ചെയ്തു. പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒ.പി.യിലെ ചികിത്സ അരമണിക്കൂറോളം തടസ്സപ്പെട്ടു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..