ഈരാറ്റുപേട്ട : നഗരത്തിലെ ഉയരവിളക്കുകൾ നിരന്തരമായി തകരാറിലാകുന്നതോടെ രാത്രി നഗരം ഇരുട്ടിലാകുന്നു. മുട്ടം ജങ്ഷനിലും സെൻട്രൽ ജങ്ഷനിലുമായി ഈരാറ്റുപേട്ട നഗരത്തിൽ രണ്ട് ഉയരവിളക്കുകളാണുള്ളത്. ഇവ രണ്ടും പലപ്പോഴും മിഴിയടയ്ക്കുകയാണ്. സെൻട്രൽ ജങ്ഷനിലെ ഉയര വിളക്ക് 15 ദിവസമായി തെളിയുന്നില്ല.
രാത്രി യാത്രക്കാരും വെളുപ്പിനെത്തുന്നവരും ഇരുട്ടിൽ തപ്പിത്തടയുകയാണ്.
നഗരം ഇരുട്ടിലായതോടെ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും മോഷണവും പതിവാകുകയാണെന്ന് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ പറയുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തി നഗരത്തെ ഇരുട്ടിൽനിന്നകറ്റണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സമരവുമായി രംഗത്തെത്തി.
പൂഞ്ഞാർ ഏരിയാ കമ്മിറ്റിയുടെയും ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഉയരവിളക്കിന് ചുവട്ടിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
സി.ഐ.ടി.യു. ഓട്ടോ ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ പൂഞ്ഞാർ ഏരിയാ പ്രസിഡന്റ് കെ.എൻ.ഹുസൈൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..