വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം.ബി.സി.എഫ്. കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് നൽകിവരുന്ന ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ഒ.ബി.എച്ച്. വിദ്യാർഥികളോട് നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബാക്ക്‌വേർഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്.) ജില്ലാക്കമ്മിറ്റി ധർണ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. മുരളീധരൻ നായർ, ഡോ. ഷാജികുമാർ, വി.ആർ.ജോഷി, അഡ്വ. ബിന്ദു എസ്.കുമാർ, ഇ.എസ്.ബിജു, ഭുവനേശ്, പി.കെ.ചെല്ലപ്പൻ ചെട്ടിയാർ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..