വൈക്കം : എം.ജി. യൂണിവേഴ്‌സിറ്റിയുടെ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ നാലാം റാങ്ക് നേടിയ ഗോപിക ജി.നായരെ നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
എം.ജി.യൂണിയൻ കലോത്സവത്തിൽ കഥകളി, ഓട്ടംതുള്ളൽ, കേരളനടനം, മോഹിനിയാട്ടം, ചെണ്ട എന്നീ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ഗോപിക ഒട്ടേറെ പുരസ്‌കാരങ്ങളുടെ ഉടമയാണ്. വൈക്കം കിഴക്കേനട കൊച്ചുപുതുശ്ശേരിയിൽ ക്ഷേത്രവാദ്യ കലാകാരനായ കെ.ബി. ഗോപകുമാറിന്റെയും, രേഖ ഗോപകുമാറിന്റെയും മകളാണ് ഗോപികാ ജി.നായർ, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ സിന്ധു സജീവൻ, രേണുക രതീഷ്, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ, എൻ. അയ്യപ്പൻ, പി.എസ്. രാഹുൽ, കെ.ബി. ഗിരിജകുമാരി എന്നിവർ ചേർന്നാണ് ഉപഹാരം നൽകി അനുമോദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..