കോടിമത നാലുവരിപ്പാതയിലെ മീഡിയനുകളിൽ പൂച്ചെടികൾ വെയ്ക്കുന്നതിന് മുന്നോടിയായി മണ്ണ് അടിച്ച് വൃത്തിയാക്കിയപ്പോൾ
കോട്ടയം : കോടിമത നാലുവരിപ്പാതയിലെ മീഡിയനുകളിൽ ഇനി വസന്തം വിരിയും. ഇതിനായി നാലുവരിപ്പാതയിലെ മീഡിയനിൽ മണ്ണ് അടിച്ച് വൃത്തിയാക്കി. കോട്ടയം നോർത്ത് റോട്ടറി ക്ളബ്ബാണ് മീഡിയന്റെ സൗന്ദവര്യവത്കരണം നടത്തുന്നത.് വെള്ളിയാഴ്ച കോട്ടയം ബസേലിയസ് കോളേജിലെ എൻ.സി.സി. കേഡറ്റുകളുടെ സഹായത്തോടെ പൂച്ചെടികൾ നടാനാണ് തീരുമാനം. അരകിലോമീറ്റർ നീളമുള്ള മീഡിയനിൽ നിലവിൽ അരളിച്ചെടികൾ വെച്ചിട്ടുണ്ട്. അതിനാൽ ഇനി ബൊഗൈൻവില്ല (കടലാസുചെടി), ബന്ദിച്ചെടി തുടങ്ങിയ എല്ലാക്കാലത്തും പൂക്കൾ നൽകുന്ന ചെടികളാണ് ഇവിടെ വെയ്കുന്നതെന്ന് ക്ളബ്ബ് പ്രസിഡന്റ് ഡോ.പി. ബിജു പറഞ്ഞു. ഒരു മീറ്റർ നീളത്തിൽ മാത്രം ഉയരത്തിൽ വളരുന്ന ചെടികളാണ് ഇവിടെ വെയ്കുന്നത്. വളർന്നാൽതന്നെ കാഴ്ചമറക്കുന്ന ചെടികൾ കൃത്യമായി മുറിച്ച് പരിപാലിക്കാനാണ് ശ്രമം. ചെടി നടുന്നതിന് പുറമേ രണ്ടുഭാഗത്തും പുല്ലും വെച്ച് പിടിപ്പിക്കാനാണ് ശ്രമം.
നിറയെ പൂച്ചെടികൾ വെയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. വർഷങ്ങൾക്ക് മുന്പ് ഇതേ ഇടത്ത് അരളിച്ചെടികൾ നട്ടിരുന്നെങ്കിലും അത് പ്രതീക്ഷിച്ചതുപോലെ പൂവിടാത്തതിനാലാണ് വീണ്ടും പൂച്ചെടികൾ വെച്ചുപിടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..