തിടനാട് വെട്ടിക്കുളം ഭാഗത്തെ സ്വകാര്യസ്ഥലത്ത് കൂട്ടിയിട്ട മാലിന്യംനിറഞ്ഞ മണ്ണ് റോഡിലൂടെ നിരന്നപ്പോൾ
തിടനാട് : പഞ്ചായത്തിലെ വെയിൽകാണാംപാറ തിടനാട് വെട്ടിക്കുളം റോഡിലെ ടിപ്പർ ലോറികളുടെ അമിതവേഗം യാത്രക്കാർക്ക് ദുരിതമാകുന്നു ഇതോടൊപ്പം വെട്ടിക്കുളം ഭാഗത്ത് എം.ഇ.എസ്. കോളേജിന് സമീപത്തായി തടയണയുടെ ആഴം കൂട്ടിയപ്പോഴുള്ള മാലിന്യം നിറഞ്ഞ മണ്ണ് തള്ളുന്നതും ജനത്തിന് ദുരിതമാകുന്നു.
അഞ്ച് മാസംമുമ്പ് ചെയ്ത റോഡിലെ ടാറിങ് അമിതഭാരം കയറ്റി പായുന്ന ടിപ്പറുകൾ മൂലം തകരാൻ തുടങ്ങി. നീണ്ട 14 വർഷത്തിനുശേഷമാണ് തകർന്ന് കിടന്ന റോഡ് വീണ്ടും ടാർചെയ്ത് ഗതാഗതയോഗ്യമാക്കിയത്. മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടിപ്പറുകൾ ഓടുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതോടൊപ്പമാണ് മൂന്നിലവിലെ തടയണയിലെ മണ്ണും ചെളിയും മാലിന്യങ്ങളും ചേർന്ന് അവശിഷ്ടങ്ങൾ വെട്ടിക്കുളം ഭാഗത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തള്ളിയിരിക്കുന്നത്. മഴ പെയ്യുമ്പോൾ മണ്ണും ചെളിയും റോഡിലേക്കും സമീപത്തെ തോട്ടിലേക്കുമെത്തും. ഇത് മീനച്ചിലാർ മലിനമാകുന്നതിനും വഴിയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
സുരക്ഷാമാർഗങ്ങളൊന്നുമില്ലാതെ മലപോലത്തെ ഉയരത്തിലാണ് റോഡരികിൽ മണ്ണിട്ടിരിക്കുന്നത്. കാലവർഷം കനത്ത് മഴ ശക്തിപ്രാപിക്കുമ്പോൾ ഇവയെല്ലാം റോഡിലെത്തിയാൽ ഗതാഗതംവരെ സ്തംഭിക്കും.
റോഡിലെ ചെളിനിരന്ന് ഇരുചക്രവാഹനക്കാർ അപകടത്തിൽപെടുന്നതും പതിവാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..