നാട്ടുകാർ ചേർന്ന് കോൺക്രീറ്റ് ചെയ്തതറേപ്പടി-വേട്ടമല റോഡ്
കറുകച്ചാൽ : പലവട്ടം പരാതിപറഞ്ഞു, ഒടുവിൽ അപേക്ഷിച്ചുനോക്കി എന്നിട്ടും അധികൃതർ കൈയൊഴിഞ്ഞ റോഡ് നാട്ടുകാർ തന്നെ നന്നാക്കി. പഞ്ചായത്തിലെ 12-13 വാർഡുകളിലൂടെ പോകുന്ന തറേപ്പടി-വേട്ടമല റോഡിന്റെ 200 മീറ്ററോളം ഭാഗമാണ് നാട്ടുകാർ പിരിവിട്ട് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. 12-ാം വാർഡംഗം രാജൻ തോമസ്, 13-ാം വാർഡംഗം സുധ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ യോഗം ചേർന്നിരുന്നു. എല്ലാവരും ചേർന്ന് 18,000 രൂപയോളം സമാഹരിച്ചു. പ്രദേശവാസിയായ കരാറുകാരൻ ബൈജു തൈക്കൂട്ടം കോൺക്രീറ്റ് ജോലികൾക്കായി തൊഴിലാളികളെയും വിട്ടുനൽകി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..