• ഇളമ്പള്ളി ശാസ്താക്ഷേത്രത്തിന് മുൻപിലെ തോട്ടിലേക്ക് വീണ പിക്കപ്പ് വാൻ
ഇളമ്പള്ളി : റോഡിലെ ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ തനിയെ ഉരുണ്ട് സമീപത്തെ തോട്ടിൽ പതിച്ചു. വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. രണ്ട് വൈദ്യുതിത്തൂണുകൾ തകർത്ത് ഇളമ്പള്ളി ധർമശാസ്താക്ഷേത്രത്തിന് മുൻപിലെ തോട്ടിലേക്കാണ് വാഹനം വീണത്.
വ്യാഴാഴ്ച രാത്രി 9.15-നായിരുന്നു അപകടം. വാഹനം നിർത്തിയിട്ട് ഡ്രൈവർ വീട്ടിലേക്ക് പോയതാണ്. വീടിന് സമീപത്തെ റോഡിൽനിന്ന് ഉരുണ്ടിറങ്ങിയ വാൻ ഇളമ്പള്ളി റോഡിന് കുറുകെ ഓടി തോട്ടിൽ വീഴുകയായിരുന്നു. ഈ സമയം റോഡിൽ ആൾക്കാർ ഇല്ലാതിരുന്നതും മറ്റ് വാഹനങ്ങൾ എത്താതിരുന്നതുംമൂലം കൂടുതൽ അപകടങ്ങളുണ്ടായില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..