കിടങ്ങൂർ-കൂത്താട്ടുകുളം കെ.ആർ.നാരായണൻ ഹൈവേയിൽ കടപ്ലാമറ്റത്തിനുസമീപം കാടുകയറിയനിലയിൽ
കടപ്ലാമറ്റം : വഴിയോരങ്ങൾ കാടുകയറിയതോടെ യാത്ര ദുരിതമാകുന്നു. വാഹനയാത്രയല്ല, കാൽനടയാത്രക്കാരും കഷ്ടപ്പെടുകയാണ്. ഗ്രാമീണറോഡുകൾ മാത്രമല്ല, പ്രധാന റോഡുകളുടെ വശങ്ങൾപോലും കാടുതിങ്ങിയ അവസ്ഥയിലാണ്. റോഡിൽക്കൂടി വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനടയാത്രികർ വഴിയോരത്തെ കാടുകളിലേക്ക് കയറിനിൽക്കേണ്ട അവസ്ഥ.
വളവുകളിൽ എതിരേവരുന്ന വാഹനങ്ങൾ കാണാനാവാത്ത സാഹചര്യവുമുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ കാടുവെട്ടിത്തെളിച്ചിരുന്നു. പഞ്ചായത്തുകൾക്കിപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് നിയോഗിക്കാനാവില്ല. കാടുമൂടിയ ഇടങ്ങളിൽ മാലിന്യം തള്ളുന്നതും പതിവുകാഴ്ചയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..