• ആണ്ടൂർ മഹാദേവ ക്ഷേത്രത്തിലെ തൈലാധിവാസ ചടങ്ങുകൾക്ക് മുന്നോടിയായി തോണിയിലേക്ക് പകരാനുള്ള എണ്ണ തയ്യാറാക്കുന്നു
ആണ്ടൂർ : മഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ യജ്ഞത്തിന്റെ ഭാഗമായുള്ള തൈലാധിവാസത്തിന് ഔഷധക്കൂട്ടുകൾ ചേർത്ത എണ്ണ തയ്യാറാക്കി. ശനിയാഴ്ച രാവിലെയാണ് പണി തീർത്ത കൊടിമരം എണ്ണത്തോണിയിൽ പ്രവേശിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകൾക്കും വഴിപാടുകൾക്കുശേഷം കലശപൂജ. ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി കാർമികത്വം വഹിക്കും. തുടർന്ന് തന്ത്രി എണ്ണത്തോണിയിലേക്ക് ഔഷധഎണ്ണ പകരും. വൈകീട്ട് നാലിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സ്വീകരണം.
പ്രത്യേകമായി തയ്യാറാക്കിയ ഔഷധ എണ്ണയാണ് തൈലാധിവാസത്തിന് ഉയോഗിക്കുന്നത്. കർണാടകയിൽ നിന്നെത്തിച്ച എള്ള് ആട്ടി എണ്ണയാക്കി അതിൽ 32 കൂട്ടം പച്ചമരുന്നുകൾ ചേർത്ത് തിളപ്പിച്ചാണ് ഔഷധഎണ്ണ തയ്യാറാക്കിയത്. രണ്ടു ദിവസത്തിലേറെയെടുത്താണ് തൈലാധിവാസത്തിനാവശ്യമായ 60 പാട്ട എണ്ണ തിളപ്പിച്ചെടുത്തത്. കൊടിമര ശില്പി പത്തിയൂർ വിനോദ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
ഒരു വർഷക്കാലം എണ്ണത്തോണിയിൽ കൊടിമരം കിടക്കും. ഈ കാലമത്രയും, ക്ഷേത്രനട തുറന്നിരിക്കുന്ന സമയത്ത് എണ്ണ പകരുന്നതിന് ഭക്തർക്ക് സൗകര്യമുണ്ടായിരിക്കും. പുറത്തുനിന്നുള്ള എണ്ണ, തോണിയിൽ ഒഴിക്കരുത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..