ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളും എസ്.എച്ച്. സ്‌കൂൾ മാനേജരുമായ റവ. ഡോ.ജെയിംസ് പാലയ്ക്കൽ, കിളിമല എസ്.എച്ച്. പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.തോമസ് പാറത്താനം എന്നിവർ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കൊപ്പം
തൃക്കൊടിത്താനം : കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാളും എസ്.എച്ച്.പബ്ലിക് സ്‌കൂൾ മാനേജരുമായ റവ. ഡോ. ജെയിംസ് പാലക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്‌കാരം നൽകി അനുമോദിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.തോമസ് പാറത്താനം അധ്യക്ഷതവഹിച്ചു. അക്കാദമിക് കോ-ഓർഡിനേറ്റർ ടി.മാത്യു, അധ്യാപികമാരായ സോണിയ ശോഭ കുരുവിള, സോണിയ പ്രകാശ്, സുജാ ജോർജ് എന്നിവർ സംസാരിച്ചു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..