പ്രതീകാത്മക ചിത്രം | Photo: Mathrubhumi
മണിമല: വെള്ളാവൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് കേരള കോൺഗ്രസ് (എം) മുന്നണി വിട്ടു. കേരള കോൺഗ്രസ് അംഗങ്ങൾ നൽകിയിരുന്ന ആറ് നാമനിർദേശപത്രികകളും പിൻവലിച്ചു.
രണ്ട് ഡെമ്മിസ്ഥാനാർഥികൾ എൽ.ഡി.എഫ്. പാനലിൽ ഉൾപ്പെട്ടതോടെ ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മണ്ഡലം പ്രസിഡന്റ് പി.കെ.തങ്കച്ചൻ അറിയിച്ചു. ഡെമ്മി സ്ഥാനാർഥികളെ പുറത്താക്കിയ ശേഷം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചു.
കേരള കോൺഗ്രസ് വെള്ളാവൂർ മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഖജാൻജി, 11 വാർഡ് പ്രസിഡന്റുമാർ എന്നിവരാണ് നിയോജകമണ്ഡലം നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. രാജിവെച്ചവരടക്കമുള്ള കേരള കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് സ്ഥാനാർഥികളെ നിരുപാധികം പിന്തുണയ്ക്കും. 16-നാണ് ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ്.
Content Highlights: kottayam manimala vellavoor kerala congress m jose k mani leaves ldf


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..