അരിവില പ്രവചിച്ച് സിബിമോൻ നേടി പത്ത് കിലോ അരി; മത്സരം സംഘടിപ്പിച്ചത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി


നവംബർ 30-ന് ഒരു കിലോ ജയ്ഹിന്ദ് അരിയുടെ വില കൃത്യമായി പ്രവചിക്കുക എന്നതായിരുന്നു മത്സരം

കോൺഗ്രസ്, എം.കെ. സിബിമോൻ

കുന്നോന്നി : കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി നടത്തിയ അരിവില പ്രവചന മത്സരത്തിൽ ഇടമറുക് മരുവത്താങ്കൽ എം.കെ.സിബിമോൻ വിജയിയായി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മിറ്റി അരിവില പ്രവചന മത്സരം നടത്തിയത്.

നവംബർ 30-ന് ഒരു കിലോ ജയ്ഹിന്ദ് അരിയുടെ വില കൃത്യമായി പ്രവചിക്കുക എന്നതായിരുന്നു മത്സരം. കുന്നോന്നിയിലെ പലചരക്ക് കടയിലെ വിലയായിരുന്നു പ്രവചിക്കേണ്ടിയിരുന്നത്.

കടയിലെ വിലയായ 58-രൂപ സിബിമോൻ മാത്രമാണ് പ്രവചിച്ചത്. വിജയിക്ക് വ്യാഴാഴ്ച അഞ്ചിന് കുന്നോന്നി കമ്പനി പടിയിൽ ചേരുന്ന യോഗത്തിൽ പത്ത് കിലോ അരി സമ്മാനമായി നൽകുമെന്ന് വാർഡ് കമ്മറ്റി പ്രസിഡന്റ് ജോജോ വാളിപ്ലാക്കൽ, ഡി.സി.സി. അംഗം ജോർജ് സെബാസ്റ്റിയൻ, ജോസ് ഇളംതുരുത്തിയിൽ, ഷാജി പുളിക്കക്കുന്നേൽ എന്നിവർ അറിയിച്ചു.

Content Highlights: kottayam poonjar thekkekara kunnoni congress ward committee rise price prediction

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..