മുണ്ടക്കയം: റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗത്തിൽ എത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു. ചോറ്റി മൈത്രിനഗറിൽ ആനകെട്ടിപറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്. പെരുവന്താനം താവളത്തിൽ കുടുംബാംഗം.
ശനിയാഴ്ച വൈകീട്ട് 8.40-ഓടെയായിരുന്നു അപകടം. ദേശീയപാതയിലെ പാലാമ്പടം എൽ.പി. സ്കൂളിന് എതിർവശത്തായി ഭർത്താവ് നടത്തുന്ന സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന കടയിൽനിന്നു വീട്ടിലേക്ക് പോകാനായി റോഡു മുറിച്ചുകടക്കവേ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഞായറാഴ്ച. മക്കൾ: അൽഫിയ, അജ്മൽ (ബഹ്‌റൈൻ). മരുമക്കൾ: നൗഫൽ, ബദരിയ്യ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..