ബമ്പര്‍ പ്രതീക്ഷകളുമായി പാപ്പച്ചന്‍; അഞ്ച് കോടി പാലായില്‍ വിറ്റ ടിക്കറ്റിന്‌


പാലായില്‍ വിറ്റ ടിക്കറ്റിന് രണ്ടാംസമ്മാനം

പാപ്പച്ചൻ ഭരണങ്ങാനത്ത് ലോട്ടറി വിൽപ്പനയ്ക്കിടയിൽ

പാലാ: ഓണം ബമ്പര്‍ രണ്ടാംസമ്മാനം പാലായില്‍ വിറ്റ ടിക്കറ്റിന്. സമ്മാനം കിട്ടിയയാളെ കണ്ടെത്തിയിട്ടില്ല. രണ്ടാം സമ്മാനമായ അഞ്ചുകോടി രൂപ ടിജി 270912 നമ്പറിനാണ് ലഭിച്ചിട്ടുള്ളത്. ഇതിനിടെ, ഇടപ്പാടി സ്വദേശിക്കാണ് രണ്ടാം സമ്മാനം ലഭിച്ചെതന്ന അഭ്യൂഹം പ്രചരിച്ചു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചിട്ടുണ്ട്.

ബമ്പര്‍ പ്രതീക്ഷകളുമായി പാപ്പച്ചന്‍പാലാ: പാലായിലെ മീനാക്ഷി സെന്ററില്‍നിന്ന് ലോട്ടറി എടുത്ത് വില്‍ക്കുന്ന പാപ്പച്ചന് താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ചെന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കുന്നു പ്രായാധിക്യത്തിലും ഉപജീവനത്തിന് ലോട്ടറി വിതരണം തൊഴിലാക്കിയ ഭരണങ്ങാനം ചിറ്റിലപ്പള്ളി ജോസഫ് (70) എന്ന പാപ്പച്ചന്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ വില്‍പ്പന ബോണസാകും. ടി. ജി. 270912 നമ്പര്‍ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

ഏറെ തിരഞ്ഞെങ്കിലും രണ്ടാം സമ്മാനം കിട്ടിയയാളെ കണ്ടെത്തിയിട്ടില്ല. ടിക്കറ്റ് വിറ്റ പാപ്പച്ചന് വിതരണക്കാരനുള്ള കമ്മിഷന്‍ ഇനത്തില്‍ 80 ലക്ഷത്തോളം രൂപ ലഭിക്കും. കോട്ടയം മീനാക്ഷി ലക്കി സെന്ററിന്റെ പാലാ ഓഫീസില്‍നിന്ന് പാപ്പച്ചന്‍ എടുത്ത് വിതരണംചെയ്ത 60 ടിക്കറ്റുകളിലൊന്നിനാണ് രണ്ടാം സമ്മാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തുനിന്ന് ഉപജീവനത്തിനായി പാലായിലെത്തിയ പാപ്പച്ചന് കല്ലുകള്‍ പൊട്ടിക്കുന്ന ജോലിയായിരുന്നു. അപകടത്തില്‍ കഴുത്തിന് ഗുരുതരമായ പരിക്കേറ്റതിനെത്തുടര്‍ന്നാണ് പാപ്പച്ചന്‍ ലോട്ടറിവില്‍പ്പന തുടങ്ങിയത്. കഴുത്തിനും നടുവിനുമുള്ള കടുത്തവേദന അവഗണിച്ചാണ് നടന്ന് ലോട്ടറി വില്‍ക്കുന്നത്. അര്‍ബുദരോഗിയായ ഭാര്യ അല്‍ഫോന്‍സയും വേദനകളുടെ നടുവിലാണ്. ഇരുവര്‍ക്കും മരുന്നിനായി ദിവസേന നല്ലൊരു തുക വേണം. രണ്ട് ആണ്‍മക്കളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. കമ്മിഷന്‍ ഇനത്തില്‍ ലഭിക്കുന്ന തുക, പഴയവീട് നവീകരിക്കുന്നതിനും ചികിത്സയ്ക്കും വിനിയോഗിക്കണമെന്നാണ് ആഗ്രഹം. ഇതിനു മുമ്പ് 15 ലക്ഷവും, ഒരുലക്ഷവും ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. .

Content Highlights: onam bumper, second prize

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..