പത്തനംതിട്ട : കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഇടയാറന്മുള നാരായണീയത്തിൽ പി.എൻ.സുരേഷിെന്റയും കിടങ്ങന്നൂർ എസ്.വി.ജി.വി. എച്ച്.എസ്.എസ്. പ്രഥമാധ്യാപിക മായാലക്ഷ്മിയുടെയും മകൾ ലക്ഷ്മിയും (അസി. പ്രൊഫ., എസ്.ഡി.കോളേജ്, ആലപ്പുഴ) ഇടയാറന്മുള ശ്രീമംഗലത്ത് പി.ആർ.രാധാകൃഷ്ണന്റെയും ജി.കുമാരിഗീതയുടെയും മകൻ അഡ്വ.ഹരിശങ്കർ പ്രസാദും വിവാഹിതരായി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.പി.മാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായർ, എം.എൽ.എ. പ്രമോദ് നാരായൺ, മുൻമന്ത്രിമാരായ കെ.സി.ജോസഫ്, പന്തളം സുധാകരൻ, മുൻ എം.എൽ.എ.മാരായ കെ.ശിവദാസൻ നായർ, രാജു ഏബ്രഹാം, കെ.എസ്.ശബരീനാഥൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം : ചുങ്കം പാലാഴി പരേതനായ കെ.ശ്രീകുമാറിന്റെയും കലയുടെയും മകൻ ശരണും പാലാ ചെത്തിമറ്റം കാവുകാട്ട് കെ.എൻ.ജഗദീഷിന്റെയും ഷീബയുടെയും മകൾ ഡോ. അഞ്ജലിയും വിവാഹിതരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..