യുവാവിനെ തട്ടിക്കൊണ്ടുപോയ ടൂറിസ്റ്റ് ഹോം പരിസരം | Photo: mathrubhumi.com
കോഴിക്കോട് : കൊണ്ടോട്ടി സ്വദേശി നിഷാദിനെ മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിന് മുന്നിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. പുതുപ്പാടി മൈലെള്ളാംപാറ സ്വദേശികളായ പി.കെ. ഹുസൈൻ (36), യു.കെ. മുഹമ്മദ് ഇർഫാൻ (25), കെ. ജുനൈദ് (21), യു.പി. ദിൽഷാദ് (26), യു.എച്ച്. സിറാജ് (32), പി.കെ. ഹൈദരലി (33), മണ്ണാർക്കാട് പെരുമ്പട്ടാരി വഴിപറമ്പനിൽ യു.പി. ജഷീർ (46) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു നിഷാദിനെ ഏഴംഗസംഘം ബിയർകുപ്പികൊണ്ട് അടിച്ച് അവശനാക്കി കൈകാലുകൾ ബന്ധിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രിയോടെ താമരശ്ശേരി കണ്ണപ്പൻകുണ്ടിലെ മലയിൽനിന്നാണ് നിഷാദിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയും ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെയും എസ്.ഐ. എസ്.ബി. കൈലാസ് നാഥിന്റെയും നേതൃത്വത്തിലുള്ള നടക്കാവ് പോലീസ് സംഘം അറസ്റ്റുചെയ്തത്.
തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളുടെ കാർ നിഷാദ് പണയത്തിന് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴുലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടും നടത്തി. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.
Content Highlights: crime news, kidnapping incident, kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..