ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനം നടക്കുന്ന വടകര കോട്ടപ്പറമ്പിൽ സ്വാഗതസംഘം ചെയർമാൻ ടി.പി. ഗോപാലൻ പതാക ഉയർത്തുന്നു
വടകര : കൊടിമരജാഥയും പതാകജാഥയും വടകരയിൽ എത്തിയതോടെ ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനത്തിന്റെ കൊടി ഉയർന്നു. ഫറോക്കിലെ പേരോത്ത് രാജീവൻ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച പതാകജാഥയും മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിം സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമരജാഥയും പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് സംഗമിച്ച് പൊതുസമ്മേളനം നടക്കുന്ന കോട്ടപ്പറമ്പിലെത്തി. തുടർന്ന് സ്വാഗതസംഘം ചെയർമാൻ ടി.പി. ഗോപാലൻ പതാക ഉയർത്തി. പൊതുയോഗത്തിൽ എം.കെ. വികേഷ് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി എൽ.ജി. ലിജീഷ്, ടി.പി. ഗോപാലൻ, പതാക കൊടിമരജാഥ ലീഡർമാരായ പി. ഷിജിത്ത്, പി.കെ. അജീഷ് തുടങ്ങിയവർ സംസാരിച്ചു. ദീപശിഖപ്രയാണം തിങ്കളാഴ്ച നടക്കും. നാദാപുരത്തെ രക്‌തസാക്ഷി ഷിബിൻ ബലികുടീരത്തിൽനിന്ന് രാവിലെ ഏഴരയ്ക്ക് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ലേഖയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിനൊന്നോടെ വടകരയിലെത്തും. 11, 12, 13 തീയതികളിലാണ് സമ്മേളനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..