മുങ്ങിമരിച്ച റെജിൻലാൽ
പേരാമ്പ്ര: കുറ്റ്യാടിപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് വിടപറഞ്ഞ രജിലാലിന് (29) നാട് കണ്ണീരോടെ വിടനല്‍കി. പ്രിയപ്പെട്ടവന്റെ മുഖം അവസാനമായി കാണാന്‍ വീട്ടുമുറ്റത്തേക്കെത്തിയപ്പോള്‍ ഭാര്യ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചില്‍ ചുറ്റുമുള്ളവര്‍ക്കൊന്നും കണ്ടുനില്‍ക്കാനായില്ല.
അച്ഛന്‍ കൃഷ്ണദാസും അമ്മ രജനിയും സഹോദരന്‍ രധുലാലും കണ്ണീരോടെ രജിലാലിന് യാത്രാമൊഴിചൊല്ലി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി ഏഴരയോടെയാണ് മൃതദേഹം ചങ്ങരോത്ത് കുളക്കണ്ടത്തെ വീട്ടിലേക്കെത്തിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമായി വലിയ ജനാവലി അവസാനമായി രജിലാലിനെ ഒരുനോക്കുകാണാനായി എത്തിയിരുന്നു.
വിദേശത്തുനിന്ന് സഹോദരന്‍ രധുലാല്‍ രാത്രിയില്‍ എത്തിയശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.
കഴിഞ്ഞദിവസം കുറ്റ്യാടിപ്പുഴയിലെ ചവറംമൂഴി ഭാഗത്ത് ബന്ധുക്കള്‍ക്കൊപ്പമെത്തി കുളിക്കാനിറങ്ങിയപ്പോഴാണ് രജിലാലും ഭാര്യ കനികയും ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തില്‍ താഴ്ന്നുപോയ
ഇരുവരെയും ആശുപത്രികളിലേക്ക് എത്തിച്ചെങ്കിലും രജിലാലിനെ രക്ഷിക്കാനായിരുന്നില്ല. മൂന്നാഴ്ചമുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കനിക തിങ്കളാഴ്ച രാത്രിതന്നെ ആശുപത്രിയില്‍നിന്ന് വീട്ടിലേക്കെത്തിയിരുന്നു.
Content Highlights: Janakikkadu river death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..