ചിങ്ങപുരം : സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം.
ഒട്ടേറേ വർഷങ്ങളായി ചെറിയ വ്യത്യാസത്തിൽ നൂറുശതമാനം വിജയം നഷ്ടപ്പെടുകയായിരുന്നു.
ഗ്രാമീണ, തീരദേശ മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളാണിത്. 45 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.
18 പേർക്ക് ഒമ്പത് വിഷയങ്ങളിൽ എപ്ലസുണ്ട്. 289 വിദ്യാർഥികളാണ് ഇത്തവണ സ്കൂളിൽനിന്ന് എസ്.എസ്. എൽ.സി. പരീക്ഷ എഴുതിയത്. നൂറുശതമാനമെത്താൻ വർഷങ്ങളായി കഠിനപ്രയത്നം നടത്തിവരികയായിരുന്നു.
പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ആർ.ജിയുടെയും എജ്യുകെയറിന്റെയും കീഴിൽ ഒട്ടേറെ പരിപാടികൾ സ്കൂളിൽ നടപ്പാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..