എയിംസ്: കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറി


ബാലുശ്ശേരി : സംസ്ഥാനത്തിന് അനുവദിക്കപ്പെടുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനായി (എയിംസ്‌) കിനാലൂരിൽ കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങൾ റവന്യൂവകുപ്പ് പൂർത്തിയാക്കി. ഇതുസംബന്ധിച്ച അന്തിമ ശുപാർശ ആരോഗ്യവകുപ്പിന് സമർപ്പിച്ചതായി റവന്യൂ അധികൃതർ അറിയിച്ചു. ഉത്തരവിറങ്ങുന്നതോടെ ഭൂമി ആരോഗ്യവകുപ്പിനു കീഴിലാവും.

കാന്തലാട്, കിനാലൂർ വില്ലേജുകളിലായി 153.46 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറുക. വ്യവസായ വികസനകേന്ദ്രത്തിന്റെ കൈവശമുണ്ടായിരുന്ന 151 ഏക്കർ റവന്യൂവകുപ്പ് നേരത്തേ ഏറ്റെടുത്തിരുന്നു. എയിംസ് സ്ഥാപിക്കുന്നതിനായി 200 ഏക്കർ ഭൂമി കിനാലൂരിൽ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ കേന്ദ്രആരോഗ്യവകുപ്പിന് ഉറപ്പുനൽകിയത്. ഇതനുസരിച്ച് ബാക്കിഭൂമി സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്ത്വത്തിൽ അംഗീകാരം നൽകണമെന്ന് കേന്ദ്രആരോഗ്യവകുപ്പ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും എയിംസ് എന്ന കേന്ദ്രസർക്കാർ നയമനുസരിച്ച് സംസ്ഥാനവും താമസിയാതെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സംസ്ഥാനസർക്കാർ മുന്നോട്ടുവെച്ച ഏകസ്ഥലമെന്നനിലയിൽ കിനാലൂരിൽത്തന്നെ പദ്ധതി നടപ്പാകുമെന്നാണ് കരുതുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..