ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ‘മികവിന്റെ നിറവ്’ പരിപാടിയിൽ സിനിമാതാരം കലാഭവൻ നവാസ് സംസാരിക്കുന്നു
ചിങ്ങപുരം : സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ ‘മികവിന്റെ നിറവ്’ പരിപാടി മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനംചെയ്തു.
പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയികളായവരെയും എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.
സിനിമാതാരം കലാഭവൻ നവാസ് മുഖ്യാതിഥിയായിരുന്നു. പി.ടി.എ. പ്രസിഡന്റ് വി.വി. സുരേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ പി. ശ്യാമള, ഇ.കെ. സുരേഷ് ബാബു, സുഹറാ ഖാദർ, ടി.എം. റജുല, വി.എം. സജിത്ത് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..