Caption
ചിങ്ങപുരം : കൊങ്ങന്നൂർ ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. രണ്ടിന് വൈകുന്നേരം ഗ്രന്ഥം വെപ്പ്, മൂന്നിന് പ്രമോദ് ഐക്കരപ്പടിയുടെ പ്രഭാഷണം, നാലിനു പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ, അഞ്ചിന് വാഹന പൂജ, വിദ്യാരംഭം, എഴുത്തിനിരുത്തൽ. തായമ്പക, കേളി, വിശേഷാൽ പൂജകൾ എന്നിവ എല്ലാ ദിവസവുമുണ്ടാകും.
എളാട്ടേരി : തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം രണ്ട് മുതൽ അഞ്ചുവരെ ആഘോഷിക്കും. രണ്ടിന് വൈകീട്ട് ഗ്രന്ഥം വെക്കൽ. വിജയദശമി ദിവസം വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാകും.
മൂടാടി : മൂടാടി മഹാവിഷ്ണുക്ഷേത്രത്തിലെ നവരാത്രി ആഘോഷം തുടങ്ങി. ഞായറാഴ്ച ഗ്രന്ഥംവെപ്പ്. വിജയദശമിനാളിൽ വിദ്യാരംഭം, വാഹനപൂജ എന്നിവയുണ്ടാകും.
: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിലെ നവരാത്രി ആഘോഷം സ്റ്റേറ്റ് വി.ഡി.എസ്. അപ്പക്സ് ബോഡി അംഗം ശങ്കരനാരായണൻ ഉദ്ഘാടനംചെയ്തു. ബ്രഹ്മചാരി ഷിന്റോ, വി.ഡി.എസ്. നോർത്ത് സോൺ കോ-ഓർഡിനേറ്റർ പ്രജോദ്, പി.എസ്. ഗോപകുമാർ, പി. സോമസുന്ദരൻ, വി.കെ. രാഘവൻ, സി.കെ. ഹരീഷ്, കലാമേനോൻ, മോഹൻ ദാസ് മുക്കം, സുരേന്ദ്രൻ മൂടാടി, ബ്രഹ്മചാരി മിഥുൻ എന്നിവർ സംസാരിച്ചു. സംഗീതജ്ഞ സൂര്യഗായത്രിയെ ആദരിച്ചു.
ബാലുശ്ശേരി : ബാലുശ്ശേരി ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രണ്ടിന് വൈകുന്നേരം മാതൃസമിതിയുടെ തിരുവാതിരക്കളി, ചാമുണ്ഡേശ്വരി ഭക്തിഗാനസുധയുടെ ഭക്തിഗാനാമൃതം, മൂന്നിന് വൈകുന്നേരം നാട്യധാരയുടെ നൃത്താർച്ചന, നാലിന് ചാമുണ്ഡേശ്വരി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യം, അഞ്ചിന് എഴുത്തിനിരുത്ത് എന്നിവ നടക്കും. കിനാലൂർ ചിന്ത്രമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഗ്രന്ഥംവെപ്പ്, എഴുത്തിനിരുത്ത് എന്നിവയുണ്ടാകും.
മങ്ങാട് കോവിലകം ഭഗവതിക്ഷേത്രം, വട്ടോളിബസാർ അംബികാദേവിക്ഷേത്രം എന്നിവിടങ്ങളിലും നവരാത്രി ഉത്സവം ആഘോഷിക്കും. വാഹനപൂജ, ഗ്രന്ഥപൂജ എഴുത്തിനിരുത്ത് എന്നിവയുണ്ടാകും.
: ഇരട്ടക്കുളങ്ങര പരദേവതാ ക്ഷേത്രത്തിൽ തന്ത്രി കക്കാടില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗ്രന്ഥപൂജ, വാഹനപൂജ, വിശേഷാൽ പൂജകൾ, എഴുത്തിനിരുത്ത് എന്നിവ നടക്കും.
പയ്യോളി : അയനിക്കാട് ശ്രീകൃഷ്ണക്ഷേത്രത്തിൽ മേൽശാന്തി എം.ജി. സുഭഗൻ നവരാത്രിചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
മൂന്നിന് ഗണപതിഹോമം, ഭഗവതിസേവ, ലളിതാസഹസ്രനാമാർച്ചന, ഗ്രന്ഥംവെപ്പ്, നാലിന് ആയുധപൂജ, ലക്ഷ്മീപൂജ, സഹസ്രനാമാർച്ചന, വാഹനപൂജ, വിജയദശമി ദിനത്തിൽ വിദ്യാരംഭം, വിദ്യാരാജഗോപാലപൂജ, വിദ്യാരാജഗോപാല സഹസ്രനാമാർച്ചന, സാരസ്വതഹോമം.
പയ്യോളി മഹാവിഷ്ണുക്ഷേത്രത്തിൽ രണ്ടിന് വിശേഷാൽ നാരങ്ങവിളക്കർച്ചന, മൂന്നിന് വിദ്യാമന്ത്രാർച്ചന, നാലിന് ആയുധപൂജ, ഗ്രന്ഥംവെപ്പ്, അഞ്ചിന് എഴുത്തിനിരുത്തൽ, വാഹനപൂജ. എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമാർച്ചന ഉണ്ടാകും.
വന്മുഖം പൂവൻകണ്ടി ഭഗവതിക്ഷേത്രത്തിൽ മൂന്നിന് ഗ്രന്ഥംവെപ്പ്, നാലിന് വാഹനപൂജ, ആയുധപൂജ, അഞ്ചിന് വിദ്യാരംഭം. വിശേഷാൽപൂജകളും ഉണ്ടാകും.
കൊഴുക്കല്ലൂർ : ചെറുശ്ശേരി ഭഗവതിക്ഷേത്രത്തിൽ ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയും ദിവസവും രാവിലെ ഏഴുമുതൽ ലളിതാസഹസ്രനാമ സംഘപാരായണം. ദേവീഭാഗവത പാരായണം എന്നിവയുമുണ്ടാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..