മടപ്പള്ളി : വലിയപുരയിൽ മഹാമായ ഭഗവതി ക്ഷേത്രം തിറ ഉത്സവം 22 മുതൽ 25 വരെ നടക്കും. 21-ന് കാലത്ത് കലവറനിറയ്ക്കൽ ഘോഷയാത്ര വലിയപുരയിൽ ഗുരുമണ്ഡപത്തിൽനിന്ന് ആരംഭിക്കും.
22-ന് കാലത്ത് നാലിന് മഹാഗണപതിഹോമം, 9.15-ന് കൊടിയേറ്റം, ഉച്ചയ്ക്ക് 12.30-ന് പ്രസാദസദ്യ, വൈകീട്ട് ആറിന് തിരുവാതിര, കോലാട്ടം, ഏഴിന് സർപ്പബലി. 23-ന് വൈകീട്ട് 4.30-ന് കളരിപ്പയറ്റ് പ്രദർശനം, ഏഴിന് ഗുളികൻ വെള്ളാട്ടം, രാത്രി 8.30-ന് കരിനീലി വെള്ളാട്ടം.
24-ന് വൈകീട്ട് 3.30 മുതൽ പ്രാദേശിക അടിയറവരവുകൾ, 6.30-ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, 7.30-ന് താലംവരവ്, രാത്രി എട്ടിന് വേട്ടയ്ക്കൊരുമകൻ വെള്ളാട്ടം, ഒമ്പതിന് ആഘോഷവരവ്, 9.30-ന് ഭണ്ഡാരമൂർത്തി വെള്ളാട്ടം, 11 മണിക്ക് വിഷ്ണുമൂർത്തി വെള്ളാട്ടം, 11.30-ന് ആമ്പൽപൊയ്‌കയിലേക്ക് എഴുന്നള്ളത്ത്.
25-ന് പുലർച്ചെ ഒരുമണിക്ക് ഗുരുതിതർപ്പണം, 1.30-ന് ഗുരുകാരണവർ വെള്ളാട്ടം, 3.30-ന് ഗുളികൻ തിറ, അഞ്ചുമണിക്ക് കരിനീലി ഭഗവതി തിറ, കാലത്ത് 6.30-ന് വേട്ടയ്ക്കൊരുമകൻ തിറ, 9.30-ന് കുട്ടിച്ചാത്തൻ തിറ, 10.30-ന് ഭണ്ഡാരമൂർത്തി തിറ, ഉച്ചയ്ക്ക് 12.30-ന് വിഷ്ണുമൂർത്തി തിറ, രണ്ടിന് ഗുരുകാരണവർ തിറ, വൈകീട്ട് മൂന്നിന് ഭണ്ഡാരമൂർത്തിക്ക് താലംവരവോടെ സമാപനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..