മടപ്പള്ളിയിലെ പ്രതിഭകൾക്ക് സ്നേഹാദരം


മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ പ്രതിഭകളെ ആദരിക്കുന്ന പരിപാടിയിൽ കെ.കെ. രമ എം.എൽ.എ. വിദ്യാർഥികൾക്കൊപ്പം

മടപ്പള്ളി : മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ വിവിധമേളകളിൽ വിജയികളായവരെയും സ്കോളർഷിപ്പ് വിജയികളെയും അനുമോദിക്കാൻ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു.

യു.എസ്.എസ്. നേടിയ 23 പേർ, ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച എട്ട് വിദ്യാർഥികൾ, കലാ, കായിക, ശാസ്ത്രമേളകളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നേടിയ 19 വിദ്യാർഥികൾ, വിവിധ ടി.വി. ചാനലുകളിലെ സംഗീത റിയാലിറ്റിഷോയിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന മൂന്നുപേർ, ജില്ലാതലത്തിൽ വിവിധമേളകളിൽ വിജയം കൈവരിച്ച 137 വിദ്യാർഥികൾ എന്നിവരെയാണ് പി.ടി.എ. ആദരിച്ചത്.

കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ അയൽപക്ക വിദ്യാലയങ്ങൾക്ക് സ്കൂളിലെ തിയേറ്റർ, റേഡിയോസ്റ്റേഷൻ, ലാബ്, ലൈബ്രറി സൗകര്യങ്ങൾ പങ്കുവെക്കുന്ന ‘വർണത്തുമ്പികൾ’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സുനീഷ് തയ്യിൽ അധ്യക്ഷനായിരുന്നു. കോഴിക്കോട് ഡി.ഡി.ഇ. സി. മനോജ് കുമാർ ഉപഹാരം വിതരണംചെയ്തു.

സ്കൂളിലെ പുതിയ ഡിവിഷനുകൾക്കാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ജനപങ്കാളിത്തത്തോടെ സ്വരൂപിക്കാനായി ആവിഷ്കരിച്ച ലാപ്ടോപ് ചലഞ്ച് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. എൻ.എം. വിമല, സേതുമാധവൻ, ബിന്ദു വള്ളിൽ, കെ.കെ. ബാലകൃഷ്ണൻ, പി.പി. ദിവാകരൻ, കെ. സജിത്ത് കുമാർ, പ്രസീത ധർമരാജ്, സി. രാജൻ, മൂസാ നാസർ, എൻ.പി. രാജീവൻ എം. മുസ്തഫ എന്നിവർ സംസാരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..