ബാലുശ്ശേരി : കോഴിക്കോട്-വയനാട് മേഖല സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പ്രോജക്ട് കൈകാര്യംചെയ്യുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രകൃതിവാതക വിതരണവുമായി ബന്ധപ്പെട്ട് പരിശീലനപരിപാടി സംഘടിപ്പിച്ചു.
ഫയർഫോഴ്‌സ് കോഴിക്കോട് ജില്ലാവിഭാഗത്തിനും ഉണ്ണികുളം മേഖല ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ഭാഗമായ ദുരന്ത നിവാരണസേന അംഗങ്ങൾക്കുമായാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. നരിക്കുനി ഫയർസ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ് ഉദ്ഘാടനംചെയ്തു. ദിനൂജ് കെ.എം അധ്യക്ഷതവഹിച്ചു. എൻജിനിയർ നിതീഷ് കുമാർ, മജീദ് കെ, അബ്ദുൾഗഫൂർ, ഷംസു എകരൂൽ, അർജുൻ സി.കെ., രാഹുൽ കെ.കെ എന്നിവർ സംസാരിച്ചു. സംഘം ഇന്ത്യനോയിൽ അദാനി ഗ്യാസിന്റെ ഉണ്ണികുളം എകരൂലുള്ള സിറ്റി ഗേറ്റ് സ്റ്റേഷൻ സന്ദർശിക്കുകയും സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തുകയുംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..