അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി; നിർദേശം മാറ്റി


1 min read
Read later
Print
Share

കോഴിക്കോട് : എസ്.എസ്.എൽ.സി. പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകരെ ആവശ്യമെങ്കിൽമാത്രം എട്ട്, ഒൻപത് ക്ലാസിലെ പരീക്ഷയ്ക്ക് നിയോഗിച്ചാൽമതിയെന്ന് ഡി.ഇ.ഒ. നിർദേശം. എസ്.എസ്.എൽ.സി. ഡ്യൂട്ടികഴിഞ്ഞ് മാതൃസ്കൂളിലെത്തി ചെറിയക്ലാസിലെ പരീക്ഷക്കാര്യങ്ങൾ നോക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം.

എസ്.എസ്.എൽ.സി. ഡ്യൂട്ടി നിർവഹിച്ച സ്കൂളിന് അടുത്തുള്ള അധ്യാപകരെ എട്ട്, ഒൻപത് പരീക്ഷയ്ക്ക് ആവശ്യമെങ്കിൽ നിയോഗിക്കാമെന്നാണ് ഇപ്പോൾ പ്രധാനാധ്യാപകർക്ക് നൽകിയ നിർദേശം. നേരത്തേ ഒരേദിവസം രണ്ട് ഡ്യൂട്ടി വരുന്നതിലെ ആശയക്കുഴപ്പം അധ്യാപകരെ കുഴക്കിയിരുന്നു.

തുടർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റിലേക്കുൾപ്പെടെ പരാതിയും അയച്ചു. എസ്.എസ്.എൽ.സി. ഡ്യൂട്ടി കഴിഞ്ഞ് അതതിടത്തുതന്നെ യു.പി.-ഹൈസ്കൂൾ ഡ്യൂട്ടി നിർവഹിക്കാമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..