അഴക്, ആരോഗ്യം, ക്ഷേമം


1 min read
Read later
Print
Share

ഭൂരഹിത,ഭവനരഹിതർക്ക് ആയിരംവീട് നിർമിക്കുന്നതിനായി 5.74 കോടി. ജനകീയ ഫണ്ടിങ്ങിലൂടെ പദ്ധതി നടപ്പാക്കും.

500 പേർക്ക് വീട് നന്നാക്കാൻ ഒരുലക്ഷംവീതം നൽകും.

സാന്ത്വനചികിത്സയ്ക്കായി അഞ്ചുകോടി. കൂടുതൽ ഹോംകെയർ യൂണിറ്റുകൾ തുടങ്ങും. ഡയാലിസിസ് ചെയ്യുന്നവർക്കായി കിറ്റ് നൽകും.

വയോജനങ്ങളുടെ മാനസികാരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി ചികിത്സയുറപ്പാക്കാൻ വയോമാനസം പദ്ധതി, മേധാക്ഷയം ബാധിച്ചവർക്കായി ഓർമ ക്ലിനിക്.

തങ്ങൾസ് റോഡിലെ ഹെൽത്ത് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി ഡയഗ്നോസ്റ്റിക് സെന്റർ.

കോവിഡനന്തരപ്രശ്നങ്ങൾക്ക് ക്ലിനിക്.

അഴക് തുടർപ്രവർത്തനങ്ങൾക്ക് മാത്രം 2.5 കോടി. മാലിന്യസംസ്കരണത്തിന് വാഹനങ്ങളും സാധനസാമഗ്രികളും എം.സി.എഫ്. സ്ഥാപിക്കലും ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് 21.91 കോടി. എം.സി.എഫുകളിൽ സി.സി.ടി.വി. സ്ഥാപിക്കാൻ 25 ലക്ഷം.

കെട്ടിടാവശിഷ്ടങ്ങൾ കൈകാര്യംചെയ്യാൻ ഏജൻസിയെ ചുമതലപ്പെടുത്തും.

ബഡ്‌സ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1.5 കോടി.

ട്രാൻസ്‌ജെൻഡേഴ്‌സിന് ഹോർമോൺ ചികിത്സാസഹായം

പകൽവീടുകൾക്കായി 50 ലക്ഷം

അങ്കണവാടികൾക്ക് ഒരു കോടി

ലൈഫിൽ വീട് നിർമാണത്തിന് 1.24 കോടി

വീ ലിഫ്റ്റ് പദ്ധതിക്കായി എംപ്ലോയബിലിറ്റി സെന്റർ. നാലുകോടി.

ജനറിക് മരുന്ന് ഉത്‌പാദനത്തിന് ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായിച്ചേർന്ന് സംരംഭം.

പട്ടികജാതി കോളനിവികസനത്തിനും മറ്റുമായി 2.9 കോടി.

ഭിന്നശേഷിക്കാർക്ക് ഷോർട്ട് സ്റ്റേഹോം.

പോസ്റ്റർഫ്രീ കോഴിക്കോട്-പരസ്യങ്ങൾ ഡിജിറ്റൽബോർഡിലേക്ക് മാറും.

ഡിസംബറിൽ വ്യാപാരമേള നടത്തും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..