കാഞ്ഞിക്കാവ് എൽ.പി. സ്‌കൂൾ ശതാബ്ദിയാഘോഷം ഗിരീഷ് ദാമോദർ ഉദ്ഘാടനംചെയ്യുന്നു
ഉള്ളിയേരി : ഡിസംബർ 31-വരെ നടത്തുന്ന കാഞ്ഞിക്കാവ് എ.എൽ.പി. സ്കൂൾ ശതാബ്ദിയാഘോഷത്തിന് തുടക്കം. സിനിമാ സംവിധായകൻ ഗിരീഷ് ദാമോദർ ഉദ്ഘാടനംചെയ്തു. ശതാബ്ദി ലോഗോ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പ്രകാശനം ചെയ്തു.
സ്കൂൾമാനേജർ രാമൻകുട്ടി ഗുരുക്കൾ, വിവിധമേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ശിഖ പതുക്കുടിക്കണ്ടി അധ്യക്ഷയായി.
മുനീറ നാസർ, പ്രധാനാധ്യാപിക ജി.എസ്. സുധ, വിഗ്നേഷ് ഗംഗൻ, സതീശൻ പന്നോന, രാജൻ കുനിയിൽ, ശശികുമാർ കണ്ടപ്പകണ്ടി, വേലായുധൻ അഞ്ജലി, സുധാകരൻ തെയാടത്ത്, ഹമീദ് ചക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..