കൊയിലാണ്ടി : ചാലോറ ധർമശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രം തിറമഹോത്സവം 22, 23, 24 തീയതികളിൽ ആഘോഷിക്കും. 22-ന് രാവിലെ കലവറനിറയ്ക്കൽ, വൈകീട്ട് കൊടിയേറ്റം, 23-ന് വൈകീട്ട് സർപ്പബലി, സർപ്പപൂജ. 24-ന് ഉച്ചയ്ക്ക് അന്നദാനം, തിറകൾ.
തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേടെന്ന്
പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ 15-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേടെന്ന് പരാതി. ജോലിചെയ്യാത്തവരുടെ പേര് മസ്റ്റ്‌റോളിൽ ചേർത്ത് ഹാജർ രേഖപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് അനൂപ് കെ. മോഹനൻ പഞ്ചായത്ത് സെക്രട്ടറിക്കും തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാനും പരാതിനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..