ഉള്ളിയേരി : പാലോറ എച്ച്.എസ്.എസ്. റിട്ട അധ്യാപകൻ രാമകൃഷ്ണൻ സരയുവിന്റെ പുസ്തകം ‘ഗണിത ചിന്തനങ്ങളുടെ കുളിർമഴപ്പെയ്‌ത്തുകൾ’ പ്രകാശനംചെയ്തു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് റിട്ട. ഗണിതാധ്യാപകൻ രമേഷ് കുമാർ ആദ്യപ്രതി പ്രബീഷ് കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു.
ബാബു പുതുവാണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങ് പാലോറ എച്ച്.എസ്.എസ്. മുൻ പ്രിൻസിപ്പൽ എം. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്‌ഘാടനംചെയ്തു. എസ്.വി. ശ്രീജൻ മുഖ്യ പ്രഭാഷണം നടത്തി. ടി. വേണുഗോപാൽ, പി. ഹർഷകുമാർ, കെ.പി. സഹദേവൻ, വി.സി. ഷാജി, വി.കെ. വിമല, പി.എം. രമേശൻ, സജിത എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..