കോഴിക്കോട് : വി ലിഫ്റ്റ് - ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള പൊതു അടുക്കളയുടെ നഗരസഭാതല ഉദ്ഘാടനം മേയർ ഡോ. എം. ബീനാഫിലിപ്പ് നിർവഹിച്ചു. കോഴിക്കോടിന്റെ തനതുരുചികൾ ആസ്വദിക്കാൻ കഴിയുന്ന ഭാവനാത്മകമായ പദ്ധതിയാണ് പൊതു അടുക്കളയെന്ന് മേയർ പറഞ്ഞു.
വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഒ. പി .ഷിജിന അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ഡോ.പി.എൻ. അജിത, ടി. സുരേഷ് കുമാർ,ടി.കെ. ചന്ദ്രൻ, പി. പ്രസീന, ജാസ്മിൻ, കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ എം. ശ്രീജിത്ത് , കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..