കോഴിക്കോട് : കോഴിക്കോട് ബൈപ്പാസ് ആറുവരി പാതയിലെ ഏറ്റവും വലിയ മേൽപ്പാലത്തിന് ഗർഡർ സ്ഥാപിക്കാൻ തുടങ്ങി. ഹൈലൈറ്റ് മാൾ ജങ്‌ഷനിലെ 690 മീറ്റർ നീളമുള്ള മേൽപ്പാലത്തിനാണ് തിങ്കളാഴ്ച ഗർഡർ സ്ഥാപിക്കാൻ തുടങ്ങിയത്. റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് ആദ്യത്തെ മേൽപ്പാലത്തിന്റ തൂണുകൾ എല്ലാം നിർമാണം പൂർത്തിയായത്.
24 തൂണുകളിൽ നിർമിക്കുന്ന മേൽപ്പാലത്തിനു 23 സ്പാനുകളാണുണ്ടാവുക. 13.5 മീറ്റർ ആണ് വീതി. ഒരു സ്പാനിൽ മൂന്ന് ഗർഡറുകൾ വീതം 69 ഗർഡറുകൾ വേണം ഒരു വശത്തെ പാലത്തിന്. ഇത് പോലെ മറുവശത്ത് മറ്റൊരു മേൽപ്പാലവും നിർമിക്കണം. 30 മീറ്റർ നീളമുള്ള ഓരോ ഗർഡറിനും 54 ടൺ ഭാരമുണ്ട്. രണ്ട് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് റോഡ് അരികിൽ നിർമിച്ച ഗാർഡറുകൾ തൂണിലുയർത്തി വെക്കുന്നത്.
കിഴക്ക് വശത്തു നിർമിക്കുന്ന രണ്ടാമത്തെ പാലത്തിന്റെ പൈലിങ് പുരോഗമിക്കുകയാണ്.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അഭിലാഷ് തോമസ് വർഗീസ്, കെ.എം.സി. യുടെ പ്രോജക്ട് മാനേജർ ദേവരാജലു റെഡ്‌ഡി തുടങ്ങിയവർ മേൽനോട്ടംവഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..