വലിയപറമ്പ് മുക്ക് - എളമ്പറ്റക്കണ്ടി റോഡ് ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്നു
വളയം : ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്-രണ്ട് വാർഡുകളിൽ പെടുന്ന വലിയപറമ്പ് മുക്ക് - എളമ്പറ്റക്കണ്ടി റോഡ് ഇ.കെ. വിജയൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണി പൂർത്തിയാക്കിയത്. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷനായി. ജനപ്രതിനിധികളായ കെ. വിനോദൻ, പി.പി. സിനില, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, എൻ.പി. പ്രേമൻ, എം.ടി. ബാലൻ, വി. ഷാജി, കല്ലിൽ സൂപ്പിഹാജി, എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..