സാന്ത്വനമേകാൻ കൈകോർക്കാം ഏഴാംഘട്ട ധനസമാഹരണത്തിനുവേണ്ടിയുള്ള ബസുകളുടെ സർവീസ് മുൻ എം.എൽ.എ. വി.കെ.സി. മമ്മദ് കോയ ഫ്ലാഗ്ഓഫ് ചെയ്യുന്നു
ഫറോക്ക് : ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വനമേകാൻ കൈകോർക്കാം പദ്ധതിയുടെ ഏഴാംഘട്ട ധനസമാഹരണത്തിന് കൈകോർത്ത് ബസ് ജീവനക്കാരും.
ഫറോക്ക്, കടലുണ്ടി, നല്ലളം, ചെറുവണ്ണൂർ പാലാഴി, ഒളവണ്ണ മേഖലയിലെ മുപ്പത്തിയഞ്ച് ബസുകൾ തിങ്കളാഴ്ചയോടിയത് വൃക്കരോഗികൾക്കു വേണ്ടി. ഫറോക്കിൽ നടന്ന ചടങ്ങിൽ മുൻ.എം.എൽ.എ. വി.കെ.സി. മമ്മദ് കോയ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെ. ഗംഗാധരൻ, പിലാക്കാട്ട് ഷൺമുഖൻ, എം.എം. മുസ്തഫ, റോയൽ ലത്തീഫ് എന്നിവർ പങ്കെടുത്തു. രാമനാട്ടുകരയിൽ വിജയൻ പി. മേനോൻ ഫ്ലാഗ് ഓഫ് ചെയ്തു. കടലുണ്ടിയിൽ മുരളി മുണ്ടേങ്ങാട്ടും, മണ്ണൂർ റെയിലിൽ വി. അനുഷയും വടക്കുംമ്പാട് ശൈലജയും പയ്യടിമേത്തലിൽ കെ. ശാരുതിയും, ഒളവണ്ണയിൽ കെ. ബൈജും നല്ലളത്ത് എം. ഖാലിദും പരുത്തിപ്പാറയിൽ സുധീഷും ഫാറൂഖ് കോളേജിൽ എം.കെ. ഗീതയും ഫ്ലാഗ് ഓഫ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..