ജനകീയ സമിതി കൊടുവള്ളിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ കോതൂർ മുഹമ്മദ് സംസാരിക്കുന്നു
കൊടുവള്ളി :ടൗണിന്റെ മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്തമായ സിറാജ് മേൽപ്പാലവും തുരങ്കപാതയും കൊടുവള്ളിക്ക് നഷ്ടപ്പെട്ടത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഇടത് - വലത് മുന്നണികൾ ഏറ്റെടുക്കണമെന്നും ജനകീയ സമിതി പൊതുയോഗം ആവശ്യപ്പെട്ടു.
54.4 കോടി ചെലവിൽ കാരാട്ട് റസാഖ് എം.എൽ.എ.യുടെ ശ്രമഫലമായി ലഭിച്ച ഈ പദ്ധതി കൊടുവള്ളിക്ക് നഷ്ടപ്പെട്ടിട്ടും പ്രതികരിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ ദുരൂഹതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
സമിതി ചെയർമാൻ കോതൂർ മുഹമ്മദ് അധ്യക്ഷനായി.
കൺവീനർ കെ. അസ്സയിൻ, പി.ടി.സി.ഗഫൂർ, പി.ടി. സദാശിവൻ,കെ.പി.മൊയ്തീൻ, അഡ്വ.പി.അബ്ദുറഹ്മാൻ, കെ.ടി. സുനി, എൻ.വി.ആലികുട്ടിഹാജി, മജീദ് മാനിപുരം, കെ.കെ. അബ്ദുറഹിമാൻ കുട്ടി, സലീം നെച്ചോളി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..