സിവിൽസ്റ്റേഷനിലെ കാന്റീൻ തുറന്നു, ഒമ്പതുമാസത്തിന് ശേഷം


1 min read
Read later
Print
Share

ഒമ്പതുമാസമായി അടച്ചുപൂട്ടിയ സിവിൽസ്റ്റേഷനിലെ കാന്റീൻ തിങ്കളാഴ്ച തുറന്നപ്പോൾ

കോഴിക്കോട് : ഒമ്പതുമാസമായി അടച്ചുപൂട്ടിയ സിവിൽ സ്റ്റേഷനിലെ കാന്റീൻ തിങ്കളാഴ്ച തുറന്നു. രുചിക്കൂട്ട് യൂണിറ്റിനാണ് കാന്റീൻ നടത്തിപ്പിന് മൂന്നുമാസത്തെ കരാർ നൽകിയിരിക്കുന്നത്. പുറത്തുനിന്ന് ഭക്ഷണം പാകംചെയ്ത് കൊണ്ടുവന്ന് വിതരണം ചെയ്യാനാണ് അനുമതി. ഭക്ഷണം നൽകിയ ശേഷം പാത്രങ്ങൾ ഉൾപ്പെടെ കഴുകാതെ തിരിച്ചുകൊണ്ടു പോവാനാണ് നിർദേശം.

ഉച്ചഭക്ഷണം മാത്രമാണ് നൽകുക. ജീവനക്കാർക്ക് 30 രൂപയ്ക്കും മറ്റുള്ളവർക്ക് 40 രൂപയ്ക്കുമാണ് ഭക്ഷണം നൽകുന്നതെന്ന് കാന്റീൻ നടത്തിപ്പിന്റെ ചുമതലയുള്ളവർ പറഞ്ഞു. മുൻപ് കാന്റീൻ നടത്തിയവർ ബില്ലടയ്ക്കാത്തതിനാൽ ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതിനാൽ ആദ്യദിവസം വൈദ്യുതിയില്ലാതെയാണ് കാന്റീൻ പ്രവർത്തിച്ചത്.

മലിനജലസംഭരണിയിൽനിന്ന് മലിനജലം പുറത്തേക്കൊഴുകിയ സാഹചര്യത്തിലാണ് മേയ് 24-ന് കാന്റീൻ അടച്ചുപൂട്ടിയത്. ഈ ജലസംഭരണി നന്നാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരണമെന്ന നിബന്ധന വെച്ചത്. ഇപ്പോൾ കാന്റീൻ നടത്തുന്നവർക്ക് മൂന്നുമാസത്തിന് ശേഷം താത്പര്യമുണ്ടെങ്കിൽ തുടരാമെന്നും അല്ലെങ്കിൽ മുമ്പ് നടത്തിയവർക്ക് നൽകാനാണ് ആലോചിക്കുന്നതെന്നും എ.ഡി.എം സി. മുഹമ്മദ് റഫീക്ക് പറഞ്ഞു. ഇപ്പോൾ പ്രവർത്തിക്കുന്നതല്ലാതെ ആദ്യമുണ്ടായിരുന്ന കാന്റീൻ കെട്ടിടത്തിന്റെ പണി പൊതുമരാമത്തുവിഭാഗം നടത്തുന്നുണ്ട്. ഇത് രണ്ടുമാസത്തിനകം പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.

അല്ലെങ്കിൽ ഇതിന്റെ നടത്തിപ്പിന് മുമ്പുണ്ടായിരുന്നവരെ പരിഗണിക്കും. വൈദ്യുതിബിൽ മുമ്പ് കാന്റീൻ നടത്തിയവരെക്കൊണ്ടോ അല്ലെങ്കിൽ കുടുംബശ്രീ വഴിയോ അടപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവിൽസ്റ്റേഷനിൽ ഇന്ത്യൻ കോഫി ഹൗസിന് അനുമതി ലഭിച്ചിട്ടുണ്ട്.

മുമ്പ് കാന്റീൻ നടത്തിയവർ തിങ്കളാഴ്ച കളക്ടർ എ. ഗീതയെ കണ്ടു തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചു. കടബാധ്യതയെക്കുറിച്ചും മറ്റും ഇവർ കളക്ടറോട് സംസാരിച്ചു. തുടർന്നും കാന്റീൻ നടത്താൻ താത്പര്യമുണ്ടെന്നും അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..