പഠിക്കാനായി കേരളംവിടുന്ന വിദ്യാർഥികളുടെ എണ്ണം വർഷംതോറും കൂടിവരികയാണ്. 30,948 കുട്ടികളാണ് 2019-ൽ ഇങ്ങനെ കേരളംവിട്ടത്. കുടുംബത്തെ 20-25 ലക്ഷം രൂപ കടത്തിലാക്കിയിട്ടാണ് മിക്കവരും പഠനത്തിനായി രാജ്യംവിടുന്നത്. കോവിഡിനുശേഷം ഈ ‘പഠനയാത്രകൾ’ പിന്നെയും വർധിച്ചു. മനസ്സിനിണങ്ങിയ മെച്ചപ്പെട്ട കോഴ്‌സുകൾ, പഠനത്തോടൊപ്പം ജോലിചെയ്ത് പണം സമ്പാദിക്കാനുള്ള അവസരം, തുടങ്ങിയവയൊക്കെയാണ് വിദ്യാർഥികൾക്ക് ആകർഷകമാവുന്നത്. കേരളത്തിൽ വിദ്യാഭ്യാസനിലവാരം താഴുന്നതും കുട്ടികൾ പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നതുമൊക്കെ ഇവിടെ കൂടിവരികയാണ്. മലബാറിൽനിന്ന് മുമ്പ് വിദേശത്ത് പഠനത്തിനുപോകുന്നവർ താരതമ്യേന തെക്കൻകേരളത്തിലെക്കാൾ കുറവായിരുന്നു. ഇപ്പോൾ സ്ഥിതിമാറി.
കേരളത്തിൽ വിവിധ കോഴ്‌സുകൾക്ക് ചേരുന്ന കുട്ടികളുടെ കണക്ക് ചുവടെ. ബ്രാക്കറ്റിൽ വിജയകരമായിപൂർത്തിയാക്കുന്നവരുടെ എണ്ണം. പിഎച്ച്.ഡി. - 6686 (927 ), എം.ഫിൽ- 889 (760), പി.ജി. - 1,26,510 (36,004) , യു.ജി. - 8,81,307 (1,72,814 ), പി.ജി. ഡിപ്ലോമ - 2045 (599), ഡിപ്ലോമ - 66,720 (13,403 ), സർട്ടിഫിക്കറ്റ് - 5993 (1934), ഇന്റഗ്രേറ്റഡ് - 5692( 468).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..