പേരാമ്പ്രയിൽ കോൺഗ്രസ് നേതാവ് ആർ.കെ. രവിവർമ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പുഷ്പാർച്ചന
പേരാമ്പ്ര : കോൺഗ്രസ് നേതാവ് ആർ.കെ. രവിവർമയുടെ ഏഴാം ചരമവാർഷികദിനം പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണസമ്മേളനം യു.ഡി.എഫ്. ജില്ലാചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനംചെയ്തു. പി.എസ്. സുനിൽ കുമാർ അധ്യക്ഷനായിരുന്നു.
സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എരവത്ത്, ഇ.വി. രാമചന്ദ്രൻ, കാവിൽ പി. മാധവൻ, കെ. മധുകൃഷ്ണൻ, എൻ.പി. വിജയൻ, വി.വി. ദിനേശൻ, പി.എം. പ്രകാശൻ, പി.കെ. മജിദ്, സി.പി. സുരേന്ദ്രൻ, കെ.പി. മായൻകുട്ടി, എൻ. ഹരിദാസൻ എന്നിവർ സംസാരിച്ചു. ആർ.കെ. രവിവർമയുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ ചികിത്സാസഹായഫണ്ടും പഠനസഹായഫണ്ടും രണ്ടുപേർക്കുവേണ്ടി മുൻ ഗ്രാമപ്പഞ്ചായത്തംഗം ഒ.പി. വാസു നന്മണ്ട ഏറ്റുവാങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..