നന്മണ്ട : നിയമസഭ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുന്ന പൊതുജനാരോഗ്യബിൽ സമഗ്രവും എല്ലാവിഭാഗം ചികിത്സാ സമ്പ്രദായങ്ങൾക്കും തുല്യപരിഗണന നൽകുന്നതുമായിരിക്കണമെന്ന് എം.കെ. രാഘവൻ. എം.പി. അഭിപ്രായപ്പെട്ടു. നന്മണ്ടയിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) യുടെ 44-ാമത് കോഴിക്കോട് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എം.എ.ഐ. കോഴിക്കോട് ജില്ലാപ്രസിഡന്റ് ഡോ. സുഗേഷ് കുമാർ ജി.എസ് അധ്യക്ഷതവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, ഡോ. റോഷ്ന സുരേഷ്, ഡോ. അനീന, പി. ത്യാഗരാജ്, ഡോ. മനോജ് കാളൂർ, ഡോ. ഹരികൃഷ്ണൻ, ഡോ. എം.കെ. മുംതാസ്, ഡോ. മുഹമ്മദ് റാസി, ഡോ. എസ്.യു. സിലു, ഡോ. വി.പി. അനൂപ്, ഡോ. കെ. പ്രവീൺ എന്നിവർ സംസാരിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള എ.എം.എ.ഐ. രാംദാസ് വൈദ്യർ മെമ്മോറിയൽ അവാർഡ് ഡോ. എ.പി. ഹരിദാസനും യുവസംരംഭകർക്കുള്ള എ.എം.എ.ഐ സാകല്യ ആയുർവേദ അവാർഡ് ഡോ. സജ്ന വിപിൻ, ഡോ. പ്രസ്യ മിഥുൻ എന്നിവർക്കും നൽകി. ഭാരവാഹികളായി ഡോ. പി. ചിത്രകുമാർ (പ്രസിഡന്റ്), ഡോ. അനൂപ്. വി.പി. (സെക്രട്ടറി), ഡോ. അഖിൽ എസ്. കുമാർ (ട്രഷറർ), വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. നിബില പി.എസ്, കൺവീനർ ഡോ. അഞ്ജു രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..