ചെല്ലട്ടുപൊയിൽ : വാർഡ് കോൺഗ്രസ് പ്രസിഡന്റും പാലയാട് വില്ലേജ് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയും മദ്യവർജനസമിതി പ്രവർത്തകനുമായിരുന്ന സി.കെ. നാരായണൻ നമ്പ്യാരുടെ നിര്യാണത്തിൽ മുറിയംപറമ്പത്ത് ഭാഗം സി.യു.സി. അനുശോചിച്ചു. കെ.എം. നാരായണൻ അധ്യക്ഷത വഹിച്ചു. കൊളായി രാമചന്ദ്രൻ, എം.പി. നാരായണൻ, കെ.പി. ബാബു എന്നിവർ സംസാരിച്ചു.
തിരുവള്ളൂർ : തിരുവള്ളൂരിലും പരിസരങ്ങളിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വംനൽകിയ പറവർ കണ്ടി കുമാരന്റെ നിര്യാണത്തിൽ ജനതാദൾ എസ്. കുറ്റ്യാടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കെ.കെ. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. എൻ.കെ. സജിത്ത്, പി.പി. മുകുന്ദൻ, സി.പി. ബാബു, രാജൻ, ഇ. രാജീവൻ, പ്രസാദ്, ഇ.എം. വിലാസിനി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..