സീന, ശ്രീനി
കോഴിക്കോട് : വിൽപ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ശാന്തിനഗർ കോളനിയിൽ ശ്രീനി(42)യെ വെസ്റ്റ്ഹിൽ ആർമി ബാരക്സ് പരിസരത്തുനിന്ന് 12 കിലോ കഞ്ചാവുമായാണ് പിടികൂടിയത്.
ശാന്തിനഗർ കോളനിയിലെ സീനയെ രണ്ടുകിലോ കഞ്ചാവുമായി വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏഴുലക്ഷത്തോളംരൂപ വിലവരും. ഇരുവരും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്.
ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ, എസ്.ഐ. യു. ഷിജു, മനോജ് എടയേടത്ത്, എ.എസ്.ഐ. അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ. കെ. അഖിലേഷ്, അനീഷ് മൂസൻവീട്, സി.പി.ഒ. മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ. മാരായ യു. സനീഷ്, കെ. ഷാജി, വി.കെ. അഷറഫ്, എസ്.സി.പി.ഒ. നവീൻ, ഇ. ലിനിജ, സി.പി.ഒ. രഞ്ജിത്, രജു എന്നിവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..