ഇടിമുഴിക്കൽ തിരുവങ്ങാട്ട് ക്ഷേത്രത്തിൽ അഷ്ടബന്ധദ്രവ്യകലശത്തിന്റെ സമാപനത്തിന് ബ്രഹ്മകലശം അഭിഷേകത്തിനുവേണ്ടി എഴുന്നള്ളിച്ചുകൊണ്ടുപോകുന്നു
രാമനാട്ടുകര : ഇടിമുഴിക്കൽ തിരുവങ്ങാട്ട് ശിവക്ഷേത്രത്തിൽ ആറുദിവസമായി നടക്കുന്ന അഷ്ടബന്ധദ്രവ്യകലശം ബുധനാഴ്ച ബ്രഹ്മകലശാഭിഷേകത്തോടെ സമാപിച്ചു.
ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരി, മേൽശാന്തി ചെറുവള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് അഷ്ടബന്ധദ്രവ്യകലശ ചടങ്ങുകൾ നടന്നത്. പാണികൊട്ടി ബ്രഹ്മകലശം ക്ഷേത്രപ്രദക്ഷിണംചെയ്ത് ശ്രീകോവിലിൽ കൊണ്ടുപോയി അഭിഷേകം നടത്തി. ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ദ്രവ്യകലശച്ചടങ്ങ് സമാപിച്ചു. വൈകുന്നേരം ചേലേമ്പ്ര മധുരം മാനവീയം കലാകൂട്ടായ്മ നടത്തിയ ഭക്തിഗാനസുധയും അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..