മെഡിക്കൽകോളേജ് സി.എച്ച്. സെന്ററിനുസമീപമുള്ള ഇലക്‌ട്രിക് ചാർജിങ്പോയന്റിനുമുന്നിൽ മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നു
കോഴിക്കോട് : ഇലക്‌ട്രിക് ചാർജിങ് പോയന്റിനോടുചേർന്ന് വിറകും മരത്തടികളും കൂട്ടിയിട്ടതിനാൽ വാഹനങ്ങൾ ചാർജ്ചെയ്യാൻ പ്രയാസപ്പെടുന്നു. മെഡിക്കൽ കോളേജ് ജങ്ഷനിൽ എത്തുന്നതിനുമുമ്പ് സി.എച്ച്. സെന്ററിനരികിലുള്ള ചാർജിങ് പോയന്റിനരികിലാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്.
‘രണ്ടാഴ്ചമുമ്പാണ് പോയന്റ് സ്ഥാപിച്ചത്. ചാർജ്ചെയ്യാൻ കഷ്ടപ്പെടുകയാണ്. വിറക് കൂട്ടിയിട്ട കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. എന്തുകൊണ്ടാണ് നീക്കാത്തതെന്ന് മനസ്സിലാവുന്നില്ല’ -നഗരത്തിലെ ഒരു ഇ-ഓട്ടോഡ്രൈവർ പറഞ്ഞു. നഗരത്തിൽമാത്രം അഞ്ഞൂറോളം ഇ-ഓട്ടോറിക്ഷകളുണ്ട്.
മെഡിക്കൽ കോളേജിലേക്ക് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ചാർജ് ചെയ്യാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതിനുപറ്റാത്ത സ്ഥിതിയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ചാർജിങ് പോയന്റുകൾക്കുമുന്നിൽ വാഹനങ്ങൾ തോന്നുംപോലെ നിർത്തിയിടുന്നതിനാൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചാർജ്‌ചെയ്യാൻ പറ്റാത്ത സ്ഥിതിയുമുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..