പയ്യോളി : വിദ്യാർഥികളുടെ പഠനമികവുകളും കലാപരമായ കഴിവുകളും കോർത്തിണക്കിക്കൊണ്ട് അയനിക്കാട് എ.എൽ.പി. സ്കൂളിൽ പഠനോത്സവം ‘വർണം’ സംഘടിപ്പിച്ചു.
പരിപാടികളുടെ ഉദ്ഘാടനംമുതൽ സമാപനംവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം വഹിച്ചത് വിദ്യാർഥികൾതന്നെയായിരുന്നു. സ്കൂൾലീഡർ എസ്.ആർ. ദേവ്ദർശ് ഉദ്ഘാടനംചെയ്തു. ടി.കെ. വേദലക്ഷ്മി അധ്യക്ഷയായി. ആമിന സാലിഹ്, ശ്രേയനന്ദ, വി. മൗനിക, നസീബ് റഹ്‌മാൻ, ഗായത്രി എസ്. കൃഷ്ണ, ഗൗരി എസ്. കൃഷ്ണ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..