ഒഞ്ചിയം : അഴിയൂർ ചുങ്കത്ത് ഡോക്ടറുടെ വീട്ടിൽ മോഷണം. 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും നഷ്ടമായി. ഡോ. ജയ്ക്കർ പ്രഭുവിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ കവർച്ചനടന്നത്. വീടിന്‍റെ മുൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. സ്വർണവുംപണവും താഴത്തെനിലയിൽ പൂജാമുറിയിലായിരുന്നു സൂക്ഷിച്ചത്. ഡോക്ടറും കുടുംബവും വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു. മുറികളിൽ മുളകുപൊടി വിതറിയിട്ടുണ്ട്.
ചോമ്പാല പോലീസ് സബ്ബ് ഇൻസ്പെക്ടർ ചുമതലയുള്ള ശിവൻ ചോടോത്തിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം, വിരലടയാള വിദഗ്ധർ, ഡോഗ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..