കോഴിക്കോട് : തെരുവിൽ കഴിഞ്ഞവരെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഉദയം ഹോമിന്റെ മൂന്നാം വാർഷികം ആഘോഷിച്ചു.
ജില്ലാ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. സബ്കളക്ടർ വി. ചെൽസാസിനി അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി, കൗൺസിലർ ഡോ. പി.എൻ. അജിത, പ്രോജക്ട് സ്പെഷ്യൽ ഓഫീസർ ഡോ.ജി. രാജേഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സജീർ എന്നിവർ സംസാരിച്ചു.
കലാസന്ധ്യ മേയർ ഡോ.എം.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നാല് ഉദയം ഹോമുകൾ ഇതുവരെ 1800 പേർക്ക് സേവനം ലഭ്യമാക്കി.
തെരുവിൽ കഴിയേണ്ടി വരുന്ന വനിതകൾക്കായി വൈകാതെ പുതിയൊരു ഹോം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..