കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ ടൗൺഹാളിൽ നടത്തിയ ‘പൗരത്വം-ദേശീയത’ സെമിനാർ മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് : സ്വതന്ത്ര ജനാധിപത്യത്തിൽനിന്ന് ഭൂരിപക്ഷവംശീയ ജനാധിപത്യരാജ്യമായി ഇന്ത്യ മാറുകയാണെന്ന് പി.എസ്.എം.ഒ.കോളേജ് മുൻ പ്രൊഫസർ ഡോ.പി.പി. അബ്ദുൾ റസാഖ്. ജില്ലാലൈബ്രറി കൗൺസിലിന്റെ ‘പൗരത്വം-ദേശീയത’ സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കിയേക്കാം. എന്നാൽ ഹിന്ദുത്വം നിർമിച്ച അധീശത്വബോധം ഇവിടെ നിലനിൽക്കുമെന്നത് ആശങ്കയുണർത്തുന്ന വസ്തുതയാണ്. മതാത്മക, വംശീയ ദേശീയത വൈവിധ്യങ്ങളെ തിരസ്കരിച്ച് ഒന്നിനെമാത്രം തിരഞ്ഞെടുക്കുന്നതാണെന്ന് അബ്ദുൾ റസാഖ് പറഞ്ഞു.
മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ.കെ. ദിനേശൻ അധ്യക്ഷതവഹിച്ചു. കൗൺസിൽ സംസ്ഥാന ജോയന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്സിക്യുട്ടീവംഗം കെ. ചന്ദ്രൻ, ജില്ലാസെക്രട്ടറി എൻ. ഉദയൻ, വൈസ് പ്രസിഡന്റ് എൻ. ശങ്കരൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..